09:13am 10 November 2026
NEWS
കേരളത്തിൽ മുഹറം അവധിയിൽ മാറ്റമില്ല
05/07/2025  06:11 PM IST
nila
കേരളത്തിൽ മുഹറം അവധിയിൽ മാറ്റമില്ല

സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. നേരത്തേ തയ്യാറാക്കിയ കലണ്ടർ അനുസരിച്ച് ഞായറാഴ്ച തന്നെയാകും മുഹറം അവധിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ല.

 നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറിനാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഞായറാഴ്ച്ചയാണ്. എന്നാൽ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎൽഎ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img